
ഇടിഞ്ഞു വീണ ഭിത്തിക്കു പകരമായി വലിച്ചുകെട്ടിയ പരമ്പ്, തൊട്ടടുത്ത ദിവസങ്ങളില്‍ വീശിയ കാറ്റില്‍ പറിഞ്ഞുപോയി. വീടിനു മുകള്‍വശത്തായി നിന്ന ഈയല്‍ വാകമരത്തി…
ഇടിഞ്ഞു വീണ ഭിത്തിക്കു പകരമായി വലിച്ചുകെട്ടിയ പരമ്പ്, തൊട്ടടുത്ത ദിവസങ്ങളില്‍ വീശിയ കാറ്റില്‍ പറിഞ്ഞുപോയി. വീടിനു മുകള്‍വശത്തായി നിന്ന ഈയല്‍ വാകമരത്തി…
ആകെയുണ്ടായിരുന്ന രണ്ട് ഓട്ടുവിളക്കുകളും കത്തിച്ചുവച്ചാണ് അമ്മ ഇടിഞ്ഞു വീണ ഇഷ്ടികകൾക്കും മണ്ണിനും അടിയിൽനിന്ന് ലാലിയെയും എന്നെയും പുറത്തെടുത്തത്. ഒരു …
Read more at: https://www.mathrubhumi.com/literature/columns/childhood-memories-by-babu-abraham-from-parathot-to-paris-part-17-1.10374572
‘മേരി, കേറി വാ…’ ജേക്കബ് അച്ചൻ ഓഫീസ് മുറിയിൽനിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അച്ചന്റെ ഉച്ചത്തിലുള്ള പറച്ചിൽ എന്റെ ആകുലത കൂട്ടിയതേ ഉള്ളൂ. ഗൗരവക്കാരന….
Read more at: https://www.mathrubhumi.com/literature/columns/childhood-memories-by-babu-abraham-from-parathot-to-paris-part-16-1.10354587
എന്റെ ബെൽജിയം ഡയറി ആത്മകഥാശം മുറ്റിനിൽക്കുന്ന എന്റെ ഓർമ്മകുറിപ്പുകളാണ്. 2010 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ ഒരു കമ്പനിയുടമ എന്ന നിലയിൽ കേരളത്തിൽ നിന്നുള്ള നേഴ്സ്മാരെ ബെൽജിയത്ത് ജോലിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യം അടിസ്ഥാനമാക്കി എഴുതിയ ഈ പുസ്തകം അനേകം പേരുടെ ജീവിതയാഥാർഥ്യങ്ങളെ കോറിയിടുന്നു. രണ്ടാംതരം പൗരന്മാരായി മുദ്രയടിക്കപ്പെടുന്ന മലയാളി നേഴ്സ്മാരുടെ യഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ പുസ്തകം.
ഐഫൽ ടവറിന്റെ കണ്ണുനീർ പാരിസിൽ ഉപരിപഠനത്തിന് എത്തുന്ന ഒരു മലയാളി പെൺകുട്ടിയുടെ കനലനുഭവങ്ങളുടെ കഥയാണ്. ലൈഗീക ഗ്രൂമിങ്ങിന്റെയും മയക്കുമരുന്ന് വ്യവസായത്തിന്റെയും മനുഷ്യമാംസക്കച്ചവടത്തിന്റെയും പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു മലയാളി യുവതിയുടെ കണ്ണുനീരിന്റെ കഥയാണിത്. യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ നോവലാണ് ഈ പുസ്തകം.
അൾത്താരയിലെ തിരുമുറിവുകൾ മലയാളത്തിലെ എന്റെ ആദ്യ നോവലാണ്. യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ ഈ നോവൽ, മതങ്ങൾക്കും ദൈവമനുഷ്യർക്കും പിന്നാലെ ഓടിനടക്കുന്നവർ, അവരറിയാതെ അവരുടെ കുഞ്ഞുങ്ങളെ അപകടത്തിലേക്കു നയിക്കുന്ന യഥാർഥ്യങ്ങളുടെ അനാവരണമാണ്. പന്ത്രണ്ടാം വയസിൽ യൂ കെയിൽ നഴ്സയ അമ്മയോടും കുടുംബത്തോടുമൊപ്പമെത്തുന്ന ഒരു കുട്ടിയുടെ വളർച്ചയിൽ ഉണ്ടാകുന്ന ദുരനുഭവങ്ങളുടെയും ചൂഷണങ്ങളുടെയും കഥയാണിത്. വിശുദ്ധിയുടെ വിളനിലമായ അൽത്താരയിൽ അവൻ അനുഭവിക്കുന്ന, ഒളിച്ചുവയ്ക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് ഈ പുസ്തകം.
പാറത്തോട്ടിൽനിന്ന് പാരിസിലേക്ക് എന്റെ ആത്മകഥയാണ്. എന്റെ കുട്ടിക്കാലവും, 24 വയസുവരെയുള്ള ഇന്ത്യയിലെ എന്റെ ജീവിതാനുഭവങ്ങളും, പരിസിൽ എത്തിയതിനുശേഷം ഞാൻ നടത്തിയ പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന യഥാർഥ്യങ്ങളുമാണ് ഈ പുസ്തകത്തിൽ. കുട്ടിക്കാലം, ദാരിദ്ര്യത്തോടും അവഹേളനങ്ങളോടും അനാഥത്വത്തോടുമുള്ള ഒരു യുദ്ധമായിരുന്നുവെങ്കിൽ, പ്രവാസജീവിതം, രണ്ടാംകിട പൗരനാക്കി മൂലക്കിരുത്താനുള്ള ഒരുപറ്റം ആളുകൾക്കും സംവിധാനത്തിനുമേതിരെയുള്ള എന്റെ സമരമാണ്. മാതൃഭൂമി ഓൺലൈനിൽ പ്രതിവാരം പ്രാസധീകരിക്കുന്ന ഈ ആത്മകഥ, 2025 അവസാന പാദത്തിൽ പുസ്തകരൂപത്തിൽ ഇറങ്ങും.
കമ്പിളികണ്ടത്തെ കൽഭരണികൾ കുട്ടിക്കാലം മുതൽ 26 വയസ്സുവരെയുള്ള ഓർമ്മകഥകളാണ്. മാതൃഭൂമി ബുക്സിൽനിന്ന് 2025 ഏപ്രിൽ മാസത്തിൽ ഈ പുസ്തകം പ്രസധീകരിക്കും. എന്റെ കുട്ടിക്കാലത്തും യുവത്വത്തിന്റെ ആദ്യ പാദത്തിലും ഞാൻ കടന്നുപോന്ന കനൽവഴികളുടെ ഓർമ്മക്കൂട്ടാണ് ഈ പുസ്തകം.
Mon journal belge est un récit autobiographique de ma vie comme gérant d’une entreprise qui recrutais et employais des infirmiers étrangers en Belgique. Ce livre parlent des histoires de vie de plusieurs personnes immigrées, leurs combats dans une société remplie de préjugées. Ce journal raconte le défi d’un people pour leur place dans une société européenne. Par ce livre j’expose des réalités crashées des immigrés indiens comme citoyens de deuxième classe en Belgique.
La tour Eiffel a des larmes est un roman inspiré de la vraie vie d’une étudiante indienne au cœur de Paris. Ce roman parle de sa vie dans la ville de lumière dans un background de grooming sexuel par les groupes bandits parisiens. C’est l’histoire de survie d’une jeune femme indienne dans une société occidentale entourée du grooming sexuel, de la drogue et du proxénétisme.