Published on : 24-01-2025
ഐഫൽ ടവറിന്റെ കണ്ണുനീർ
ഐഫൽ ടവറിന്റെ കണ്ണുനീർ പാരിസിൽ ഉപരിപഠനത്തിന് എത്തുന്ന ഒരു മലയാളി പെൺകുട്ടിയുടെ കനലനുഭവങ്ങളുടെ കഥയാണ്. ലൈഗീക ഗ്രൂമിങ്ങിന്റെയും മയക്കുമരുന്ന് വ്യവസായത്തിന്റെയും മനുഷ്യമാംസക്കച്ചവടത്തിന്റെയും പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു മലയാളി യുവതിയുടെ കണ്ണുനീരിന്റെ കഥയാണിത്. യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ നോവലാണ് ഈ പുസ്തകം.